---
title: "കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യമില്ല"
english_title: "Kothamangalam SHO Threat Case: High Court Denies Anticipatory Bail to Arjun Ayanki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376698/kothamangalam-sho-threat-case-arjun-ayanki-bail-denied`"
published_at: "2026-08-05T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72a93ab549a_1000213950.jpg"
keywords: ["Arjun Ayanki", "Kothamangalam", "SHO Threat", "High Court"]
---

# കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യമില്ല

> **Lead Summary:** **കൊച്ചി**: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസ് ഗൗരവതരമാണെന്ന് നിരീക്ഷിച്ചു.

## Article Content

**കൊച്ചി**: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസ് ഗൗരവതരമാണെന്ന് നിരീക്ഷിച്ചു.

പ്രതിയുടെ കസ്റ്റഡി അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ 6 പേരെ മെയ് മാസത്തിൽ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ വച്ചായിരുന്നു അറസ്റ്റ്.

മരട് അനീഷിന്റെ കൂട്ടാളികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376698/kothamangalam-sho-threat-case-arjun-ayanki-bail-denied`)